Asianet News MalayalamAsianet News Malayalam

ചാവിയില്‍ നായകനായി ആല്‍ബിന്‍ റോയ്, സംവിധാനം ബിനീഷ് ബാലൻ

ബിനീഷ് ബാലന്റെ സംവിധാനത്തിലുള്ള ചിത്രത്തിലൂടെ മലയാളത്തില്‍ പുതിയൊരു താരം കൂടി.
 

Albin Roy new film chavi directed by Bineesh Balan
Author
Kochi, First Published Oct 2, 2021, 2:10 PM IST

റിലീസിന് എത്താനിരിക്കുന്ന പുതിയ ചിത്രമായ ചാവിയിലൂടെ (Chavi) മലയാളത്തില്‍ പുതിയൊരു താരം കൂടി വരുന്നു. ആല്‍ബിന്‍ റോയ് (Albin Roy) ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയാണ് ചിത്രത്തില്‍ നായകനാകുന്ന ആല്‍ബിൻ റോയ്. നവാഗതനായ ബിനീഷ് ബാലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 കുടുംബ ബന്ധങ്ങളുടെ പ്രമേയമാണ് 'ചാവി'യുടെ കഥാസാരം. സിനിമയോടും അഭിനയകലയോടും ഏറെ തല്‍പ്പരനായ ആല്‍ബിന്‍ റോയ് വളരെ യാദൃശ്ചികമായിട്ടാണ് ചാവിയില്‍ നായകനാകുന്നത്. എറണാകുളം മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്ക്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. ചാവിയിലെ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ആല്‍ബിന്‍ റോയ് പറഞ്ഞു. ഒരു മകന്‍ എങ്ങനെയായിരിക്കണമെന്നും, എങ്ങനെയാകരുതെന്നും ചാവി പറയുന്നുണ്ട്. അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥ കൂടിയാണ് ഈ ചിത്രം. എന്‍റെ പ്രായത്തിലുള്ള കൗമാരക്കാരുടെ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന ഒത്തിരി കാര്യങ്ങള്‍ ഈ ചിത്രം നമ്മളോട് പറയുന്നുണ്ട്. എല്ലാത്തരത്തിലും ഒരു ബോധവത്ക്കരണചിത്രം കൂടിയാണ് ചാവി. ഈ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ആല്‍ബിന്‍ റോയ് പറഞ്ഞു. ഇന്‍റര്‍നാഷണല്‍ അത്‍ലെറ്റ്സ്, കസ്റ്റംസ് ആന്‍ഡ് ജി എസ് ടി അസിസ്റ്റന്‍റ് കമ്മിഷണര്‍ (കൊച്ചി)റോയി വര്‍ഗ്ഗീസിന്‍റെയും അമ്പിളി റോയിയുടെയും മകനാണ് ആല്‍ബിന്‍ റോയ്. കോതമംഗലം, ചേലാട് ഇടയത്തുകുടിയില്‍ കുടുംബാഗമാണ് ആല്‍ബിന്‍ റോയ്.

അമ്പിളി റോയ്  ആണ് ചിത്രം നിര്‍മിക്കുന്നത്.

 സുകന്യ ഹരിദാസ് ആണ് ചിത്രത്തിലെ നായിക. പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്‍റണി, ശിവന്‍ തിരൂര്‍, ലാലി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സംവിധാനം-ബിനീഷ് ബാലന്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍.

Follow Us:
Download App:
  • android
  • ios