ഹിന്ദി സിനിമ ലോകത്ത് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ് ആലിയ ഭട്ട്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ യുവ താരങ്ങളില്‍ മുന്നിലെത്തിയ നടി. ആലിയ ഭട്ടിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ആലിയ ഭട്ടിന്റെയും സഹോദരി ഷഹീന്റെയും കുട്ടിക്കാലത്തെ ഫോട്ടോകള്‍ താരത്തിന്റെ അമ്മ സോണി റസ്‍ദാൻ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോണി റസ്‍ദാൻ മുമ്പും കുടുംബഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആലിയ ഭട്ടിന്റെയും സഹോദരിയുടെയും കുട്ടിക്കാലത്തെ ഫോട്ടോ ആയതിനാല്‍ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

ആലിയയ്‍ക്ക് തൊട്ടടുത്തിരിക്കുകയാണ് ഷഹീൻ. ആലിയ വളരെ ചെറുപ്പത്തില്‍ ആയിരിക്കുമ്പോഴുള്ള ഫോട്ടോയാണ് ഇത്. രണ്‍ബിര്‍ കപൂറിന്റെ റിദ്ധിമ കപൂറാണ് ആദ്യം കമന്റുകളിട്ടവരില്‍ ഒരാള്‍. വളരെ ക്യൂട്ടാണ് സഹോദരിമാര്‍ എന്നാണ് റിദ്ധിമ കപൂര്‍ കമന്റ് എഴുതിയിരിക്കുന്നത്. ആലിയ ഭട്ടും കുടുംബ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. സഹോദരി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണെന്നും ആലിയ ഭട്ട് പറഞ്ഞിട്ടുണ്ട്.

ഹിന്ദിയില്‍ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ മുൻനിരയിലുമാണ് ആലിയ ഭട്ട്.

സഡക് 2 ആണ് ആലിയ ഭട്ടിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.