Asianet News MalayalamAsianet News Malayalam

'കൊവിഡ് ഭേദമായി', എല്ലാവരുടെയും സ്‍നേഹത്തിന് നന്ദിയെന്ന് ആലിയ ഭട്ട്

കൊവിഡ് ഭേദമായതായി അറിയിച്ച് ആലിയ ഭട്ട്.

Alia Bhat Is COVID Negative And Back To Work After Isolating
Author
Kochi, First Published Mar 12, 2021, 12:49 PM IST

കൊവിഡ് ഭേദമായതായി അറിയിച്ച് നടി ആലിയ ഭട്ട്. എല്ലാവരുടെയും സ്‍നേഹത്തിനും നന്ദി പറയുകയും ചെയ്യുകയാണ് ആലിയ ഭട്ട്. കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ആലിയ ഭട്ട് സ്വയം ഐസൊലേഷനില്‍ പോയിരുന്നു. ഇപോള്‍ താൻ തിരിച്ചെത്തുന്നതായാണ് ആലിയ ഭട്ട് കുറിപ്പില്‍ പറയുന്നത്. ആലിയ ഭട്ട് തന്നെയാണ് കുറിപ്പ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ആലിയ ഭട്ട് പറയുന്നു.

ആലിയ ഭട്ടിന്റെ കാമുകൻ രണ്‍ബിര്‍ കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രണ്‍ബിര്‍ കപൂറിന്റെ അമ്മ നീതു കപൂറോട് ഇക്കാര്യം അറിയിച്ചത്. ചികിത്സ തുടരുകയാണെന്നും വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ ആണെന്നും നീതു കപൂര്‍ പറഞ്ഞിരുന്നു. തനിക്ക് കൊവിഡ് ഭേദമായ കാര്യമാണ് ഇപ്പോള്‍ ആലിയ ഭട്ട് അറിയിച്ചിരിക്കുന്നത്. ആലിയ ഭട്ട് തന്നെ കുറിപ്പും ഷെയര്‍ ചെയ്‍തിട്ടുണ്ട്. താൻ സുരക്ഷിതയാണെന്നും എല്ലാവരും സുരക്ഷിതരരായി ഇരിക്കണമെന്നും ആലിയ ഭട്ട് എഴുതുന്നു.

ബ്രഹ്‍മാസ്‍ത്രയാണ് ആലിയ ഭട്ട് നായികയായി പൂര്‍ത്തിയാകുന്ന ചിത്രം.

രണ്‍ബിര്‍ കപൂര്‍ തന്നെയാണ് ചിത്രത്തിലെ നായകൻ.

 

Follow Us:
Download App:
  • android
  • ios