അമ്മ സോണി റസ്‍ദാന്റെ നാടകവും അഭിനയവും കണ്ട് വിസ്‍മയിച്ച് നടി ആലിയ ഭട്ട്. അമ്മയുടെ പ്രകടനത്തെ പ്രശംസിച്ച് ആലിയ ഭട്ട് രംഗത്ത് എത്തി. സാമൂഹ്യമാധ്യമത്തിലൂടെയാണ് ആലിയ ഭട്ടിന്റെ പ്രതികരണം. എന്ത് മനോഹരമായ നാടകം എന്നാണ് ആലിയ ഭട്ട് പറയുന്നത്.

സോണി റസ്‍ദാന്റെയും ആലിയ ഭട്ടിന്റെയും ഫോട്ടോ നാടകഗ്രൂപ്പ് ഷെയര്‍ ചെയ്‍തിരുന്നു. അതിനു മറുപടിയായിട്ടാണ് ആലിയ ഭട്ടിന്റെ പ്രതികരണം. വളരെ മനോഹരമായ ഒരു നാടകം! ഉല്ലാസം നല്‍കുന്നതും  അതിന് ഫലമുണ്ടാക്കുന്നതും . നാടകം കാണാൻ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്! എല്ലാവരുടെയും പ്രകടനങ്ങള്‍ മികച്ചതാണ്.   എന്റെ, വളരെ സുന്ദരിയായ അമ്മയുടെ അഭിനയം പ്രത്യേക പരാമർശവും നേടുന്നു ആലിയ ഭട്ട് പറയുന്നു. വെൻ ദ ക്രോസ് വിസിറ്റ് എന്ന നാടകം ലണ്ടനിലായിരുന്നു നടന്നത്. അനുപമ ചന്ദ്രശേഖര്‍ എഴുതി ഇന്ദു രുബസിംഗം സംവിധാനം ചെയ്‍ത നാടകത്തില്‍ സോണി റസ്‍ദാനും ഒരു പ്രധാനപ്പെട്ട വേഷം ചെയ്‍തിരുന്നു.