- Home
- Entertainment
- News (Entertainment)
- ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും
മേളയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ ടാഗോറിലാണ് 'അവൾക്കൊപ്പം' എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

'അവൾക്കൊപ്പം'
മേളയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ ടാഗോറിലാണ് 'അവൾക്കൊപ്പം' എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അതിജീവിതക്ക് നീതി ലഭിക്കുംവരെ എന്നും അവൾക്കൊപ്പം മാത്രം
ചലച്ചിത്രമേള നടക്കുന്ന വേദിയിൽ 'അവൾക്കൊപ്പം' എന്ന ഹാഷ്ടാഗിന്റെ പ്രസക്തി വളരെ വലുതാണ്. അതിജീവിതക്ക് നീതി ലഭിക്കുംവരെ എന്നും അവൾക്കൊപ്പം മാത്രം എന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യദാർഢ്യത്തിൽ പങ്കെടുക്കുന്ന ഡെലിഗേറ്റസ്.
അവൾക്കൊപ്പം ഐഎഫ്എഫ്കെ
ഒന്നുമുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാർ എന്ന് കണ്ടെത്തിയെങ്കിലും ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിടുകയുമാണ് ചെയ്തത്.
8 വർഷത്തിനിപ്പുറം വന്ന വിധി
2017ൽ കൊച്ചിയിൽ വെച്ചാണ് നടി ആക്രമിക്കപെടുന്നത്. 8വർഷത്തിനിപ്പുറം ഡിസംബർ 8ന് ആണ് കേസിന്റെ വിധി വരുന്നത്. നടൻ ദിലീപ് ഉൾപ്പെട്ട കേസിൽ പൾസർ സുനി ആയിരുന്നു ഒന്നാം പ്രതി.
അവൾക്കൊപ്പം
വിധിയിൽ പലതരത്തിലുള്ള ഭിന്നഭിപ്രായങ്ങൾ പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ടെകിലും ഭൂരിഭാഗം പേരും അതിജീവിതക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് പറയുന്നത്. അതിന്റെ പ്രതിഫലനം കൂടിയാണ് ഐഎഫ്എഫ്കെ വേദിയിലും കണ്ടത്
ബീന പോൾ സംസാരിക്കുന്നു
പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ബീന പോൾ സംസാരിക്കുന്നു. 'അവൾക്കൊപ്പം' ഹാഷ്ടാഗ് ഐഎഫ്എഫ്കെയിൽ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് സംവിധായകൻ ടി ദീപേഷ് മന്ത്രി സജി ചെറിയാന് കത്ത് അയച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

