മുംബൈ: ബോളിവുഡിന്‍റെ ക്യൂട്ട് ഗേളായ ആലിയ കപൂറിന്‍റെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. പ്രിയങ്കയും അനുഷ്കയും ദീപികയും വിവാഹിതരായതിന് പിന്നാലെ ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത് ആലിയയുടെ വിവാഹം എന്നാണ് എന്നതാണ്. എന്നാല്‍ അത്തരം ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം നല്ല കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ആലിയ. 

സ്വകാര്യ ജീവിതം എന്നാല്‍ സ്വകാര്യമെന്ന് ആദ്യം മനസിലാക്കണം. നിലവില്‍ തനിക്ക് ഏറ്റവും പ്രധാനം ജോലിയാണ്. വിവാഹത്തേക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ല. എന്നാല്‍ വിവാഹത്തോട് താല്‍പ്പര്യമില്ലെന്നല്ല.  എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. കുറെയധികം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. എന്നാല്‍ തന്‍റെ മുന്‍ഗണനകള്‍ കാലത്തിന് അനുസരിച്ച് മാറുമെന്നും ആലിയ പറഞ്ഞു.