Asianet News MalayalamAsianet News Malayalam

Darlings trailer : ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു, 'ഡാര്‍ലിംഗ്‍സ്' ട്രെയിലര്‍

ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ (Darlings trailer).

 Alia Bhatt starrer film Darlings trailer out
Author
Kochi, First Published Jul 25, 2022, 3:52 PM IST

ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് 'ഡാര്‍ലിംഗ്‍സ്'. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷൻ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡാര്‍ലിംഗ്സ്‍' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Darlings trailer).

അമ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്‍റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍' എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറയുന്നു.

റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചിത്രത്തിലൂടെയായിരുന്നു റോഷൻ മാത്യു ബോളിവുഡിലെത്തിയത്. 'ചോക്ക്ഡ്' ആയിരുന്നു ചിത്രം. 'ചോക്ക്ഡ്' നെറ്റ്‍ഫ്ലിക്സ് റിലീസായിരുന്നു.

ആലിയ ഭട്ട് നായികയായി റിലീസിന് തയ്യാറാകുന്ന മറ്റൊരു ചിത്രം 'ബ്രഹ്‍മാസ്ത്ര'യാണ്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂറാണ് നായക.

'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read More : ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’, ഓഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും

Follow Us:
Download App:
  • android
  • ios