ഓണം റിലീസായി എത്തുന്ന പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ'യിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി
ഓണം റിലീസായി ഓഗസ്റ്റ് 20 ന് തിയറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'യിലെ എല്ലാ ഗാനങ്ങളും പുറത്തു വിട്ടു. സ്പോട്ടിഫൈ, യു ട്യൂബ്, പ്രൈം മ്യൂസിക്, ആപ്പിൾ മ്യൂസിക് എന്നീ പ്ലാറ്റ്ഫോമുകളിൽ ഗാനങ്ങൾ ലഭ്യമാണ്. ജേക്സ് ബിജോയ് മാജിക്കിൽ പിറന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഹിറ്റ് കോമ്പോ വീണ്ടും ഹിറ്റടിച്ചു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് എന്നിവരും ഈ ബിഗ് ബജറ്റ് സിനിമയുടെ താരനിരയിലുണ്ട്. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നു.
'പോക്കിരി രാജ'ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്,', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ ജനപ്രിയ സിനിമകൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ് - ജേക്സ് ബിജോയ് കോംബോയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. 2018ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'രണ'ത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്‌സ് ബിജോയ് ആണ്. 2020 ൽ ഹൈപ്പ് നേടിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ജേക്സ് ബിജോയ് ആണ് സംഗീതം പകർന്നത്. കൂടാതെ കടുവ, ഐ നോബഡി എന്നീ പൃഥ്വിരാജ് ചിത്രങ്ങൾക്ക് സംഗീതം പകര്‍ന്നതും ജേക്സ് തന്നെയാണ്. ഖലീഫയിലെ ആദ്യ ഗാനമായ 'അസലായവളേ..' പുറത്തിറങ്ങിയപ്പോഴുണ്ടായ ഓളം ചെറുതല്ല. ജേക്സ് ബിജോയ് - സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് 6 മില്യണിലധികം വ്യൂവ്സാണ് ലഭിച്ചത്. ഗാനമിപ്പോഴും ട്രെൻഡിംഗിലാണ്.
ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിംഗ്: വിപിൻ കുമാർ പൊഫാക്ഷ്യോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.

