പ്രശ്നങ്ങൾക്ക് പിന്നിൽ ജാതിവിവേചനമാണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് ഒരു പ്രമുഖ നടൻ അൻസിബയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും നിർമ്മാതാവ് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി. ഇതോടെ അൻസിബ സംഘടനയിൽ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Alleppey Ashraf reacted to AMMA association issue, Ansiba Hassan

താരസംഘടന അമ്മയിലെ ആഭ്യന്തര പ്രശ്‌നം എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും നടി അൻസിബ രാജിവച്ചതോട് കൂടി പുറംലോകത്തെത്തിയിരിക്കുകയാണ്. രാജിക്ക് ശേഷം ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അൻസിബ ഉന്നയിച്ചത്. ടിനി തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും, തനിക്ക് നടന്മാരുമായി അവിഹിതമുണ്ടെന്ന് ആരോപിക്കുകയും ചെയ്തുവെന്നാണ് അൻസിബ പറഞ്ഞത്. അമ്മയുടെ പരിപാടിക്കായി വെണ്ണല ക്ഷേത്രം 70 ലക്ഷം രൂപ സ്പോൺസർ ചെയ്തുവെന്നും, മത സംഘടനകൾ സ്‌പോൺസർഷിപ്പ് ചെയ്യുന്നത് താൻ എതിർത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അൻസിബ പറഞ്ഞിരുന്നു. നടി ലക്ഷ്മിപ്രിയക്കെതിരെയും അൻസിബ രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നാലെ നിരവധി സംഘടനയിൽ നിന്നും നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ അമ്മയുടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ആലപ്പി അഷ്‌റഫ്. സഹപ്രവർത്തകയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ അവളോടൊപ്പം നിൽക്കാതെ വേട്ടക്കാരനോടൊപ്പം നിന്ന് വാ​ദിച്ചവർക്ക് കാലം കരുതിവെച്ച കാവ്യ നീതിയാണ് ഇന്ന് ഈ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നു. അന്ന് ആ നടിയുടെ കണ്ണുനീരും കരച്ചിലും കണ്ടില്ലെന്ന് നടിച്ച് നിഷ്കരുണം തള്ളി കളഞ്ഞവരാണ് ഇവരിൽ പലരുമെന്നും, അൻസിബയോടുള്ള പ്രശ്നം ജാതിയുടേതാണെന്നും അമ്മയുടെ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥി ലിസ്റ്റിൽ അൻസിബയുടെ പേര് കണ്ടപ്പോൾ നമ്മളൊക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരു നടൻ അൻസിബയെ കുറിച്ച് മോശം പറഞ്ഞുവെന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ:

അമ്മ എന്ന താരസം​ഘടനയിലെ ആഭ്യന്തര കലഹം അതിരുവിട്ട അവസ്ഥയിലാണ്. പലരും പറയുന്നു ഇതിന് കാരണം സ്ത്രീകൾ തലപ്പത്ത് വന്നതുകൊണ്ടാണെന്ന്. എന്നാൽ ഇതിന് സത്യത്തിന്റെ മറ്റൊരു വശം കൂടിയുണ്ട്. സഹപ്രവർത്തകയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ അവളോടൊപ്പം നിൽക്കാതെ വേട്ടക്കാരനോടൊപ്പം നിന്ന് വാ​ദിച്ചവർക്ക് കാലം കരുതിവെച്ച കാവ്യ നീതിയാണ് ഇന്ന് ഈ നടന്നുകൊണ്ടിരിക്കുന്നത്. അന്ന് ആ നടിയുടെ കണ്ണുനീരും കരച്ചിലും കണ്ടില്ലെന്ന് നടിച്ച് നിഷ്കരുണം തള്ളി കളഞ്ഞവരാണ് ഇവരിൽ പലരും. അവളൊഴുക്കിയ കണ്ണുനീരിന് കണക്ക് പറയാതെ ആർക്കും കടന്ന് പോകാൻ കഴിയില്ലെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഭരണം ഏറ്റെടുത്ത അന്ന് തുടങ്ങിയ ആഭ്യന്തര കലഹമാണ്. പല പ്രാവശ്യം പൊട്ടലും ചീറ്റലുമൊക്കെ പുറം ലോകത്തും എത്തിയിരുന്നു.

അതൊക്കെ തീർത്തിട്ട് വേണ്ടേ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാൻ. എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ ചീഞ്ഞ് നാറുന്ന ബോംബുകളായി ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. സംഘടനയിലെ താരലഹള പലവിധമാണ്. പണം തട്ടിപ്പിന്റെ പേരിൽ പ്രശ്നം, കുടുംബ കലഹം ഉണ്ടാക്കിയതിന്റെ പേരിൽ പ്രശ്നം, തെറി വിളിച്ചതിന്റെ പേരിൽ പ്രശ്നം, അവിഹിത ബന്ധത്തിന്റെ പേരിൽ പ്രശ്നം, തൊഴിൽ പീഢനത്തിന്റെ പേരിൽ പ്രശ്നം.

കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ പ്രശ്നം, പണം കൈയ്യിട്ട് വാരി എന്നുള്ള പ്രശ്നം വേറെയും. എന്തിന് ഏറെ മതത്തിന്റെയും ജാതിയുടേയും പേരിൽ പോലും പ്രശ്നം. പൊതുസമക്ഷത്തിൽ ഇപ്പോൾ ആവലാതി പറഞ്ഞ് എത്തിയിരിക്കുന്നത് അൻസിബ ​ഹസനാണ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജോയിൻ സെക്രട്ടറിയായിരുന്നു അൻസിബ. എന്നാൽ ചിലർക്ക് അൻസിബയോട് ഇഷ്ട കുറവ് ഉണ്ടായിരുന്നു. അതിന് കാരണം അവളിലുള്ള പോരായ്മകളോ കുറ്റങ്ങളോ അല്ല. അൻസിബ ജനിച്ച ജാതിയുടെ പ്രശ്നമാണ്. ഞാൻ ഒരു കാര്യം തുറന്ന് പറയാം.

അൻസിബ പോലും അറിഞ്ഞിട്ടുണ്ടാവില്ല. അമ്മയുടെ തെരഞ്ഞെടുപ്പ് സമയത്ത് സംഘടനയുടെ ഭാരവാഹിയും എന്റെ അടുത്ത സുഹൃത്തുമായ ഒരു നടൻ എന്നോട് വളരെ വിഷമത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. സ്ഥാനാർത്ഥി ലിസ്റ്റിൽ അൻസിബയുടെ പേര് കണ്ടപ്പോൾ നമ്മളൊക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരു നടൻ പറയുകയുണ്ടായി ആ മേത്തച്ചിയുടെ പേര് അതിൽ നിന്നും വെട്ടികളയുക. അവൾ മോഹൻലാലിന്... ബാക്കി ഞാൻ പറയുന്നില്ല. അത് അശ്ലീലമാണ്. ഇത്രയും ജാതിവിവേചനമുള്ള കമന്റ് ഇത്രയും ഉന്നതിയിൽ നിൽക്കുന്ന ഒരാളിൽ നിന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇത് അറിഞ്ഞവരും കേട്ടവരുമായ ഒരുപാട് പേർ താരസം​ഘടനയിലുണ്ട്. അവിടെ തുടങ്ങിയതാണ് അൻസിബയ്ക്ക് നേരെയുള്ള ജാതി വിവേചനം. പിന്നീട് അങ്ങോട്ട് ജിഹാദി, തീവ്രവാദി, മതം മാറ്റം നടത്തുന്നവൾ എന്നിങ്ങനെയുള്ള ആക്ഷേപങ്ങൾ ഉയർത്തി ഒറ്റപ്പെടുത്താൻ ആരംഭിച്ചു. കഴിഞ്ഞ ഭരണകാലഘട്ടത്തിലൊന്നും ജാതിയമായ അധിക്ഷേപങ്ങളോ വേർതിരിവുകളോ അമ്മയിൽ ഉണ്ടായതായി കേട്ടുകേൾവി പോലുമില്ല. അമ്മയിൽ എപ്പോഴും സങ്കടമുണർത്തുന്ന പരാതിക്കാരിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും കുറ്റവാളികളായ ആരോപണവിധേയനായ പുരുഷന്മാരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. അതിപ്പോഴും അങ്ങനെ തുടരുന്നു. ഇപ്പോഴുള്ള ഭരണ സംവിധാനത്തിൽ തീവ്രമത നിലപാടുകളുള്ള ചില സ്ത്രീകളുണ്ട്.

അവർ കൂടി ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. വിട്ടുവീഴ്ചകളില്ലാത്ത ധീരമായ നടപടികളാണ് ഇവർക്ക് എതിരെ നടത്തേണ്ടത്. നീന കുറുപ്പിന്റെ പരാതിയിൽ ടിനി ടോം ചെയ്ത കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഒരു സ്ത്രീയോടാണ് ടിനി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഓർക്കുക. എന്നിട്ടും ഈ വ്യക്തിയെ ന്യായീകരിച്ചുകൊണ്ട് പൊതുരം​ഗത്ത് വരാൻ ചില സ്ത്രീകൾക്ക് ഒന്നും നാണവും മാനവുമില്ലേ? നാറിയവനെ ചുമന്നാൽ ചുമക്കുന്നവരും നാറും. അല്ലെങ്കിലും സംഘടനയിൽ കാലകാലങ്ങളായി ഇത് തന്നെയാണ് നടക്കുന്നത്.

YouTube video player