ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. 

ല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2വിന്റെ ട്രെയിലർ റിലീസ് ചെയ്തു. പാട്നയിലെ വൻ ജനസാ​ഗരത്തിന് മുന്നിൽ വച്ചായിരുന്നു ട്രെയിലർ പുറത്തുവിട്ടത്. ആദ്യഭാ​ഗത്തേതിൽ നിന്നും വിഭിന്നമായി അല്ലു അർജുനും മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും തമ്മിലുള്ള മാസ് ഫൈറ്റ് കോമ്പിനേഷൻ സീനുകൾ രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുമെന്ന് ട്രെയിലർ ഉറപ്പിക്കുന്നുണ്ട്.

പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ഒപ്പം കൊമേഷ്യല്‍ എലമെന്‍സ് എല്ലാം ചേര്‍ത്ത് ആദ്യഭാഗത്തെക്കാള്‍ ഇരട്ടി വലുപ്പത്തിലാകും പുഷ്പ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നും വ്യക്തമാണ്. ഫഹദ് ഫാസിലിന്‍റെ മാസ് പ്രകടനമാകും ചിത്രത്തിലേതെന്നും വ്യക്തമാണ്. ട്രെയിലറിലെ ഫഹദിന്‍റെ സ്ക്രീന്‍ പ്രെസന്‍സും സ്റ്റൈലും എല്ലാം അതിന് വഴിവയ്ക്കുന്നുണ്ട്. ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. 

അതേസമയം, പുഷ്പ 2 കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നു. ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു. 

Pushpa 2 The Rule Trailer (Telugu) | Allu Arjun | Sukumar | Rashmika Mandanna | Fahadh Faasil | DSP

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസിൽ വൻ നേട്ടം കൈവരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. 

പ്രണയാർദ്രരായ് വിജയ് സേതുപതിയും മഞ്ജു വാര്യരും; ഇളയരാജയുടെ സം​ഗീതത്തിൽ 'വിടുതലൈ 2' ​ഗാനം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം