2024 ഡിസംബർ ആറിനാണ് പുഷ്പ 2 റിലീസ് ചെയ്യുക.

ൻ ഹൈപ്പിൽ റിലീസിന് ഒരുങ്ങുന്ന തെന്നിന്ത്യൻ ചിത്രമാണ് പുഷ്പ 2. 2021ൽ റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ പുഷ്പയുടെ രണ്ടാം ഭാ​ഗം ആയതുകൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത് എന്നത് മലയാളികളിലും ആവേശം ഏറെയാണ്. 

2024 ഡിസംബർ ആറിനാണ് പുഷ്പ 2 റിലീസ് ചെയ്യുക. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. അല്ലു അർജുൻ ആണ് പോസ്റ്ററിൽ ഉള്ളത്. ഇനി നൂറ് ​ദിവസമാണ് ചിത്രം റിലീസ് ചെയ്യാൻ ബാക്കിയുള്ളത്. ഭന്‍വര്‍ സിം​ഗ് ഷെഖാവത് എന്ന പൊലീസ് വില്ലൻ കഥാപാത്രത്തെയാണ് പുഷ്പയിൽ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. പുഷ്പ ക്ലൈമാക്സിൽ ആയിരുന്നു പുഷ്പ രാജും ഭൻവറും ഒന്നിച്ചെത്തിയത്. രണ്ടാം ഭ​ഗത്തിൽ ഇരുവരുടെയും മാസ് ആക്ഷന്‍, കോമ്പിനേഷന്‍ സീനുകള്‍ അടക്കമുള്ളവ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. 

Scroll to load tweet…

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ രശ്മിക മന്ദാന തന്നെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ആദ്യഭാഗത്തിന്‍റെ എഡിറ്ററായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. റൂബന്‍ പിന്‍മാറിയതിന് പിന്നാലെ സംവിധായകൻ സുകുമാർ മറ്റൊരു പ്രമുഖ എഡിറ്ററായ നവീൻ നൂലിയെയാണ് പുഷ്പ 2 ഏല്‍പ്പിച്ചിരിക്കുന്നത്. തിനകം ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചതെന്നാണ് വിവരം. ഗ്യാരണ്ടി നല്‍കാത്ത 200 കോടി രൂപയ്ക്ക് ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ വിതരണ അവകാശം വിറ്റുപോയി എന്നാണ് വിവരം.

​'ഗോട്ടി'ന് മുൻപ് 'ഭ​ഗവതി'; 22 വർഷങ്ങൾക്ക് ശേഷം വിജയ്‍യുടെ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..