ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രം.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ(Kamal Haasan) നായകനായി എത്തിയ ചിത്രമാണ് വിക്രം(Vikram). ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. 

ചിത്രം വിസ്മയിപ്പിച്ചെന്നും വിജയ് സേതുപതി അവതരിപ്പിച്ച സന്തനം താനോസിനെ പോലെ മാസായിരുന്നുവെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ ഫഹദിന്റെ അമര്‍ സഹായിച്ചെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേർത്തു.

‘ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പന്‍, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി. സന്തനം താനോസിനെ പോലെ മാസായിരുന്നു. റോളക്‌സ് കിക്ക്അസ് ആയിരുന്നു. ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ അമര്‍ സഹായിച്ചു. എ.സി.പി പ്രഭഞ്ജന്‍ എന്ന കഥാപാത്രം വൃത്തിക്ക് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ബഹുമാനവും സ്‌നേഹവും അറിയിക്കുന്നു’; എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്.

Gold Movie : ​ഗോള്‍ഡ് പോസ്റ്റര്‍ കോപ്പിയോ? വിമര്‍ശനത്തിന് അല്‍ഫോന്‍സ് പുത്രന്‍റെ മറുപടി

അതേസമയം, ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രം. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

Alone Movie : 'ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ', 'എലോൺ' തിയറ്റര്‍ റിലീസ് പറ്റില്ലെന്ന് ഷാജി കൈലാസ്