ഗോള്‍ഡാണ് അല്‍ഫോണ്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.
പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് 'പിക്കറ്റ് 43'(Picket 43). മറ്റ് ആർമി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി വൈകാരിക തലത്തിലേക്ക് സൈനികരുടെ ജീവിതം വരച്ചുകാട്ടിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യണമെന്ന് മേജർ രവിയോട് ആവശ്യപ്പെടുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍(Alphonse Puthren). ഈ ആവശ്യം ഇനി താന്‍ പൃഥ്വിരാജിനോട് പറയണമോയെന്നും അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു അൽഫോൺസ് പുത്രന്റെ അഭ്യർത്ഥന.
അൽഫോൺസ് പുത്രന്റെ വാക്കുകൾ
മേജര്‍ രവി സാര്‍, പിക്കറ്റ് 43 പോലെയൊരു സിനിമ വീണ്ടും ചെയ്യൂ. കുറച്ച് നാളുകള്‍ മുമ്പ് ഈ ചിത്രം കണ്ടപ്പോള്‍ ആദ്യം വിചാരിച്ചത് യുദ്ധത്തെ പറ്റിയുള്ള സിനിമയാണെന്നാണ്. എന്നാല്‍ താങ്കളെപ്പോലെയുള്ള ഒരാളില്‍ നിന്ന് സൈനികരുടെ വ്യത്യസ്തമായ വീക്ഷണം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി ഞാന്‍ പൃഥ്വിരാജിനോട് പോയി പറയേണ്ടി വരുമോ അത്തരത്തിലുള്ള ഒരു സിനിമ ചെയ്യൂ എന്ന്. ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നു അത്. ഈ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളില്‍ നിന്ന് ഞാന്‍ വെറും വിഡ്ഢിത്തം പറയുകയല്ല എന്ന് നിങ്ങള്‍ക്ക് മനസിലാകും സര്‍.
അതേസമയം, ഗോള്‍ഡാണ് അല്‍ഫോണ്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.
Gold Movie : പൃഥ്വിരാജിന്റ നായികയായി നയൻതാര; കൗതുകമുണർത്തി 'ഗോൾഡ്' ഫസ്റ്റ് ലുക്ക്
പാട്ട് എന്നൊരു ചിത്രവും അൽഫോൺസിന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.
