പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലമായ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നയാളാണ് അൽഫോൺസ്. ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിദേശത്തും ഇന്ത്യയിലും കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കുറിപ്പ്. 

അച്ഛന്‍ + അമ്മ = എന്ന് പറഞ്ഞുകൊണ്ടാണ് അല്‍ഫോണ്‍സ് കുറിപ്പ് തുടങ്ങുന്നത്. ഹോം മേക്കര്‍, പാചകക്കാരന്‍, കുട്ടികളെ നോക്കുന്ന ആയ, അധ്യാപകന്‍/അധ്യാപിക, സാധനങ്ങള്‍ വാങ്ങുന്നയാള്‍, ശുചീകരണ തൊഴിലാളി, അലക്കുകാര്‍, കാവല്‍ക്കാരന്‍, അക്കൗണ്ട് മാനേജര്‍, നികുതിയടക്കുന്നയാള്‍ എന്നിങ്ങനെ 10 ജോലികളാണ് സമം ചിഹ്നത്തിന് ശേഷം സംവിധായകൻ നല്‍കിയിരിക്കുന്നത്. 

‘ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും വെവ്വേറ ആളുകളായിരിക്കും ഈ ഓരോ ജോലിയും ചെയ്യുക. എന്നാല്‍ ഇന്ത്യയില്‍ മാത്രം മാതാപിതാക്കള്‍ ദശാവതാരങ്ങളാകണം,’ എന്നും അൽഫോൺസ് പുത്രൻ കൂട്ടിച്ചേർത്തു. പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലമായ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona