Asianet News MalayalamAsianet News Malayalam

'അതിഗംഭീരമായിരുന്നു ആ സംഗീതം', പ്രണവ് മോഹൻലാല്‍ ഗിത്താര്‍ വായിച്ചതിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രൻ

ഒരു പാഠം അന്ന് തന്നെ അദ്ദേഹം പഠിപ്പിച്ചുവെന്നും അല്‍ഫോണ്‍സ് പുത്രൻ പറയുന്നു.

Alphonses Puthren about Pranav Mohanlal playing the guitar
Author
Kochi, First Published Jul 13, 2021, 5:14 PM IST

മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. പ്രണവ് മോഹൻലാല്‍ നായകനാകുന്ന ഹൃദയം എന്ന സിനിമയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തു. പ്രണവിനെ  കണ്ടപ്പോഴുണ്ടായ അനുഭവം ഓര്‍ത്താണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ പോസ്റ്റര്‍ പങ്കുവെച്ചത്.

ജന്മദിനാശംസകൾ പ്രണവ് മോഹൻലാൽ ഈ വർഷവും വരും വർഷങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ. എന്റെ ഓഫിസിൽ ഒരു ഗിറ്റാറുണ്ടായിരുന്നു. അതിന്റെ ഒരു കമ്പി പൊട്ടിയതുകൊണ്ട് ഞാനും സഹപ്രവർത്തകരും ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാൻ ഞാൻ ആഗ്രഹിച്ചു. സിജു വിൽസണോ കൃഷ്‍ണശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസിൽ വന്നു. ഞങ്ങൾ കണ്ടു. ഞങ്ങൾ സംസാരിച്ചിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.ഒരു പാഠം അന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു. 

ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്‍ടിക്കാൻ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്‍ടിക്കുന്നത്.

നന്ദി മോഹൻലാൽ സർ, സുചിത്ര മാഡം.പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങൾക്കു നൽകിയതിന് എന്നും അല്‍ഫോണ്‍സ് പുത്രൻ പറയുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios