Asianet News MalayalamAsianet News Malayalam

'ലാല്‍ സിംഗ് ഛദ്ദ' മനോഹരം, റിവ്യുവുമായി അമലാ പോള്‍

സെലിബ്രിറ്റികള്‍ക്കായി 'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രിവ്യു ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നു.

Amala Paul about Laal Singh Chaddha
Author
Kochi, First Published Aug 10, 2022, 1:41 PM IST

ആമിര്‍ ഖാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെന്നൈയിലടക്കം സെലിബ്രിറ്റികള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. 'ലാല്‍ സിംഗ് ഛദ്ദ' മനോഹരമായ ചിത്രമാണെന്നാണ് പ്രിവ്യു കണ്ട അമലാ പോള്‍ പറയുന്നത്.

മനോഹരമായ ഒരു സിനിമയാണ്. ഞാൻ എപ്പോഴും ആമിര്‍ സാറിന്റെ വലിയൊരു ഫാനാണ്. അദ്ദേഹത്തിന്റെ അഭിനയം ഒരു പാഠശാലയാണ്. 'ലാല്‍ സിംഗ് ഛദ്ദ'യ്‍ക്ക് എന്റെ ആശംസകള്‍ എന്നുമാണ് അമലാ പോള്‍ പറയുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.  കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

അമലാ പോള്‍ നായികയായി റിലീസ് ചെയ്യാനുള്ള  ഒരു ചിത്രം 'കാടവെറാ'ണ്. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അമലാ പോള്‍ അറിയിച്ചു. എന്നാല്‍ റിലീസ് തീയ്യതി എന്നായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

അമല പോള്‍ നായികയായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ചിത്രം 'അതോ അന്ത പറവൈ പോല' ആണ്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. ഓഗസ്റ്റ് 26ന് ആണ് ചിത്രം റിലീസ് ചെയ്യുക. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് നിര്‍മ്മാണം.

Read More : 'സീതാ രാമ'ത്തിന്റെ വിലക്ക് നീങ്ങി, യുഎഇയില്‍ റിലീസ് തീരുമാനിച്ചു

Follow Us:
Download App:
  • android
  • ios