നടി അമലാ പോളിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മുണ്ടുടുത്ത് മാസ്‍ക്കണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയാണ് അമലാ പോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഒരു ക്യാപ്ഷനും അമലാ പോള്‍ ഫോട്ടോയ്‍ക്ക് എഴുതിയിട്ടുണ്ട്. മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ  ആചാരങ്ങള്‍ എന്നാണ് അമലാ പോള്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പ് മഴയില്‍ തുള്ളിച്ചാടുന്ന ഒരു വീഡിയോയും അമലാ പോള്‍ പങ്കുവെച്ചിരുന്നു. ആദ്യ മഴ തോര്‍ന്ന അനുഭവം എന്ന തരത്തിലായിരുന്നു അന്ന് അമലാ പോള്‍ വീഡിയോ പങ്കുവെച്ച് എഴുതിയിരുന്നത്.