അമലാ പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. 

തെന്നിന്ത്യയുടെ പ്രിയ നായികയാണ് അമലാ പോള്‍. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടി. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമലാ പോളാണ് പങ്കുവെച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അമലാ പോള്‍. 'കാടവെര്‍' എന്ന ചിത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. 'കാടവെര്‍' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് എത്തിയത്.

View post on Instagram

തമിഴകത്ത് നിന്നുള്ള ഒരു ത്രില്ലര്‍ ചിത്രമായിരുന്നു 'കാടെവര്‍'. അമലാ പോള്‍ തന്നെ നിര്‍മിച്ച ചിത്രം എന്ന പ്രത്യേകതയം 'കാടവെറി'നുണ്ട്. അമലാ പോള്‍ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

അമല പോള്‍ നായികയായി റിലീസ് ചെയ്യാനുള്ള ചിത്രം 'അതോ അന്ത പറവൈ പോല' ആണ്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. പല തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം വൈകുകയാണ്. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍ ആണ്. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് നിര്‍മ്മാണം.

Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍