റെബ മോണിക്കയെ കുറിച്ച് ജോമോൻ.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘ഫോറൻസിക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോൺ. തമിഴിൽ വിജയ് ചിത്രം ‘ബിഗിലി’ലെ പ്രകടനത്തിലൂടെയും റെബ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ടെലിവിഷൻ ഷോയിലൂടെയാണ് റെബ ആദ്യമായി ലൈം ലൈറ്റിലേക്ക് എത്തുന്നത്. 2022 ലായിരുന്നു ജോമോൻ ജോസഫുമായി റെബയുടെ വിവാഹം. ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇതിനിടെ, വിവാഹവാർഷിക ദിനത്തിൽ റെബയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജോമോൻ.

''നിന്നോടൊപ്പമുള്ള 8 വര്‍ഷങ്ങള്‍, നിന്നെ ജീവിതപങ്കാളിയാക്കിയജിനു ശേഷമുള്ള 4 വര്‍ഷങ്ങള്‍... ഇതിലും നല്ലൊരു ജീവിതപങ്കാളിയെ എനിക്ക് കിട്ടില്ല. നീ തന്നെയാണ് എനിക്കെല്ലാം. 2018-ല്‍ കണ്ടുമുട്ടിയത് മുതല്‍ ഇതുവരെയുള്ള വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കഴിഞ്ഞ 8 കൊല്ലത്തിനിടയില്‍ നമ്മള്‍ രണ്ടാളും മാത്രം പങ്കുവെച്ച ആ മനോഹരമായ ഓര്‍മകള്‍ കണ്ട് എന്റെ കണ്ണുനിറഞ്ഞു. ഒരാളില്‍ തന്നെ എല്ലാം കണ്ടെത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ നന്ദിയുള്ളവനാണ് - ഒരു നല്ല സുഹൃത്ത്, സ്‌നേഹമുള്ള പങ്കാളി, ഇപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഈ ലോകത്തിലെ മുഴുവന്‍ സ്‌നേഹവും നല്‍കാന്‍ കാത്തിരിക്കുന്ന ഒരു അമ്മ.....

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ഞാന്‍ നിന്നോടൊപ്പമാണ് ചിലവഴിച്ചത്. ഇനി കാര്യങ്ങള്‍ എങ്ങെനെയായിരിക്കുമെന്ന് എനിക്കറിയില്ല. നമ്മുടെ ജീവിതത്തിലേക്ക് ആ കുഞ്ഞഥിതിയെ സ്വാഗതം ചെയ്യാന്‍ ഞാന്‍ എത്രത്തോളം ആവേശഭരിതനാണോ, അത്രത്തോളം തന്നെ നിന്നെ പരിചയപ്പെട്ടത് മുതല്‍ നമ്മള്‍ രണ്ടാളും മാത്രം ആസ്വദിച്ച ആ നിമിഷങ്ങളെയെല്ലാം ഞാന്‍ ഉറപ്പായും മിസ് ചെയ്യും. നമ്മുടെ ഡേറ്റ് നൈറ്റുകള്‍, യാത്രകള്‍, ഭക്ഷണ വിശേഷങ്ങള്‍, കോഫി ഡേറ്റുകള്‍, അങ്ങനെ നമ്മള്‍ ഒന്നിച്ച് ചെയ്ത എല്ലാ കാര്യങ്ങളും... നമ്മള്‍ ഒന്നിച്ച് മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞതില്‍ എനിക്ക് ഒത്തിരി സന്തോഷമുണ്ട്, ഇനി മുന്നോട്ടും അത് തുടരുമെന്ന് എനിക്ക് ഉറപ്പാണ്. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു! ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു'', എന്നാണ് ജോമോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക