അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ആടൈ. ചിത്രത്തിന്റ ട്രെയിലറിനും പോസ്റ്ററുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടിരിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അമലാ പോള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഞാൻ പോരാടും, അതിജീവിക്കും. തടസങ്ങൾ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാൻ തിളങ്ങും, ഉയർന്നു നിൽക്കും. അവയെ തകർത്ത് ഇല്ലാതാക്കും. എന്‍റെ കരുത്തിൽ ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നൽകുന്നു. നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും നിങ്ങളെ തോൽപ്പിക്കാനാകില്ല. ഇത് ഞാനാണ്, എന്‍റെ കഥയാണ്... ആടൈ... അമല എഴുതിയിരിക്കുന്നു. ജൂലൈ 19 ന് ചിത്രം തിയെറ്ററുകളിലെത്തും.