രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രം 'D55' സംബന്ധിച്ച് പുതിയ അപ്ഡേറ്റ്

ചെന്നൈ:'അമരന്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രത്തിൽ നായകനായി ധനുഷാണ് എത്തുന്നത്. 'ഡി 55' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു. 

ഗോപുരം ഫിലിംസിൻ്റെ ബാനറിൽ അൻപുചെഴിയനും സുസ്മിത അൻബുചെഴിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'തങ്കമകൻ' എന്ന സിനിമക്ക് ശേഷം ധനുഷും ​ഗോപുരം ഫിലിംസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ച് ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ വരുന്നത്. 

ഇഡ്ഡലികഡ എന്ന തന്‍റെ സംവിധാനത്തില്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തില്‍ ധനുഷ് ഈ ചിത്രം ആരംഭിക്കും എന്നാണ് പുതിയ വിവരം. തേരേ ഇഷ്‌ക് മേ എന്ന ഹിന്ദി ചിത്രത്തിന്‍റെ പണിയിലാണ് ഇപ്പോള്‍ ധനുഷ്. 

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി സനോന്‍ ആണ് നായിക. ചിത്രം ഒരു പ്രണയകഥയാണ് എന്നാണ് അറിയുന്നത്. ഇതിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി താന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഇഡ്ഡലികടെ പൂര്‍ത്തിയാക്കിയിട്ടായിരിക്കും 'ഡി 55' ല്‍ ധനുഷ് അഭിനയിക്കാന്‍ എത്തുക.

നിലവുക്ക് ഉന്‍ മേല്‍ എന്നടീ കോപം എന്ന ചിത്രമാണ് ധനുഷ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത് തീയറ്ററില്‍ എത്തിയ ചിത്രം. ഇതില്‍ ധനുഷ് അതിഥി വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രം തീയറ്ററില്‍ വലിയ വിജയം നേടിയിരുന്നില്ല. 

അതേ സമയം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് കഴിഞ്ഞ ദീപാവലിക്ക് എത്തിയ അമരന്‍ ബോക്സോഫീസില്‍ 300 കോടിയാണ് കളക്ഷന്‍ നേടിയത്. ചിത്രം കമല്‍‌ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് നിര്‍മ്മിച്ചത്. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തില്‍ സായി പല്ലവിയായിരുന്നു നായിക.

ഞാന്‍ മരിച്ചാല്‍ സില്‍ക് സ്മിതയോട് ചെയ്തത് അവര്‍ എന്നോട് ചെയ്യും, അതിന് മുന്‍പേ എനിക്ക് ചെയ്യണം: നടി സോന

ആവറേജ് ബോക്സ് ഓഫീസ് ധനുഷിനേക്കാൾ 25 കോടി അധികം! കഴിഞ്ഞ 6 വര്‍ഷങ്ങളിൽ ശിവകാര്‍ത്തികേയൻ ചിത്രങ്ങൾ നേടിയ കളക്ഷൻ