തീയേറ്ററുകളില്‍ വണ്ടേത്ര ശ്രദ്ധ ലഭിക്കാതെപോയ സിനിമകളും തീയേറ്റര്‍ പ്രദര്‍ശനം ഏറെക്കുറെ അവസാനിച്ച വിജയചിത്രങ്ങളുമൊക്കെയാണ് മുന്‍പ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗിന് എത്തിയിരുന്നത്. എന്നാല്‍ കളക്ഷനില്‍ 200 കോടി പിന്നിട്ട ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ അന്‍പതാം ദിനത്തില്‍ സ്ട്രീം ചെയ്യപ്പെട്ടു എന്നതായിരുന്നു 'ലൂസിഫര്‍' കൊണ്ടുവന്ന കൗതുകം. 

മലയാളസിനിമയ്ക്ക് ഒരു പുതിയ വിപണി കൂടി തുറന്നുകൊടുക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഓണ്‍ലൈന്‍ സ്ട്രീംമിംഗ്. ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ളിക്‌സിലും ഹോട്ട്‌സ്റ്റാറിലുമൊക്കെ മലയാളസിനിമകള്‍ നേരത്തേ വന്നുതുടങ്ങിയെങ്കിലും 'ലൂസിഫറി'ന്റെ സ്ട്രീമിംഗോടെയാംണ് ഈ സൗകര്യം ഭൂരിഭാഗം പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും എത്തിയത്. തീയേറ്ററുകളില്‍ വണ്ടേത്ര ശ്രദ്ധ ലഭിക്കാതെപോയ സിനിമകളും തീയേറ്റര്‍ പ്രദര്‍ശനം ഏറെക്കുറെ അവസാനിച്ച വിജയചിത്രങ്ങളുമൊക്കെയാണ് മുന്‍പ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗിന് എത്തിയിരുന്നത്. എന്നാല്‍ കളക്ഷനില്‍ 200 കോടി പിന്നിട്ട ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ അന്‍പതാം ദിനത്തില്‍ സ്ട്രീം ചെയ്യപ്പെട്ടു എന്നതായിരുന്നു 'ലൂസിഫര്‍' കൊണ്ടുവന്ന കൗതുകം. 

ഞാന്‍ പ്രകാശന്‍, സുഡാനി ഫ്രം നൈജീരിയ, മിഖായേല്‍, ഈട, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അരവിന്ദന്റെ അതിഥികള്‍, ക്യാപ്റ്റന്‍, പൂമരം, പറവ, കുഞ്ഞുദൈവം, ക്രൈം നമ്പര്‍ 89, എന്റെ ഉമ്മാന്റെ പേര്, അകത്തോ പുറത്തോ, ആളൊരുക്കം തുടങ്ങിയ ചിത്രങ്ങളൊക്കെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ 'ലൂസിഫര്‍' സ്ട്രീം ചെയ്യുന്നതായ പ്രഖ്യാപനത്തിന് ശേഷം ആമസോണ്‍ പ്രൈമിനെ തേടിയെത്തിയ ചോദ്യങ്ങളില്‍ പലതും മറ്റൊരു ചിത്രത്തെക്കുറിച്ചുള്ളതായിരുന്നു. ലൂസിഫറിന് പിന്നാലെ വിഷു റിലീസായി തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം മധുരരാജയെക്കുറിച്ചായിരുന്നു പലര്‍ക്കും അറിയാനുണ്ടായിരുന്നത്. മധുരരാജ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യപ്പെടുമോ എന്ന്.

'മധുരരാജ'യുടെ സ്ട്രീമിംഗ് റൈറ്റ് വാങ്ങിയിട്ടുണ്ടെന്നോ ഇല്ലെന്നോ ആമസോണ്‍ മറുപടി പറഞ്ഞില്ല. മറിച്ച് 'മധുരരാജയെക്കുറിച്ച് ഞങ്ങള്‍ ഇതുവരെ അനൗണ്‍സ്‌മെന്റുകളൊന്നും നടത്തിയിട്ടില്ല' എന്നായിരുന്നു ട്വിറ്ററില്‍ ചോദ്യമുയര്‍ത്തിയ പലര്‍ക്കും ആമസോണ്‍ പ്രൈമിന്റെ മറുപടി. അതിനാല്‍ ആമസോണ്‍ പ്രൈമോ മറ്റേതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളോ വഴിയുള്ള 'മധുരരാജ'യുടെ വരവിന് തല്‍ക്കാലം കാത്തിരിക്കേണ്ടിവരും.