കൊച്ചി: ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് നടന്നു. ചിത്രത്തിന്‍റെ ടീസറും സൗബിന്റെ ഡാന്‍സും തരംഗമായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ലുലുമാളില്‍ വച്ചു നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, നസ്രിയ നസീം, ഗ്രേസ് ആന്റണി, സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് എന്നിവരും ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

'എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് സൗബിന്‍. കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ സിനിമയില്‍ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിനെത്തിയത് തന്നെ സൗബിന്‍റെ മൈക്കിള്‍ ജാക്‌സണ്‍ കാണാനാണ്' കുഞ്ചാക്കോ ബോബന്‍ സൗബിനെക്കുറിച്ച് പറഞ്ഞു. 

കുഞ്ചാക്കോ ബോബനും നവീനും നസ്രിയയും ഓര്‍ഹാനെ കൊഞ്ചിക്കുന്നതും വിഡിയോയില്‍ കാണാം. ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദായല്‍, ആന്റണി ദാസന്‍, സന്തോഷ് വിഷ്ണു വിജയ്, മധുവന്തി നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രത്യേക സംഗീത പരിപാടിയും നടന്നു.