Asianet News MalayalamAsianet News Malayalam

'ജാക്‌സണ്‍' പാട്ടിന് ചുവടുവെച്ച് കുഞ്ചാക്കോ ബോബന്‍, അമ്പിളി സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

ഓഡിയോ ലോഞ്ചിന് താന്‍ എത്തിയത് സൗബിന്റെ ഡാന്‍സ് കാണാനാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു

Ambili movie audio launch
Author
Trivandrum, First Published Aug 5, 2019, 11:48 AM IST

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, നസ്രിയ നസിം അടങ്ങുന്ന താര നിരയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിയോ ലോഞ്ച്. ഇതിനകം ഹിറ്റായ ചിത്രത്തില ' ഞാന്‍ ജാക്‌സണ്‍ അല്ലടാ' പാട്ടിന് താരങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചുവടുവെച്ചു. ഓഡിയോ ലോഞ്ചിന് താന്‍ എത്തിയത് സൗബിന്റെ ഡാന്‍സ് കാണാനാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.  

'ഗപ്പി'ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം തന്‍വി റാം ആണ് നായിക. സൈക്ലിംഗിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ പ്രിയതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Follow Us:
Download App:
  • android
  • ios