'ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു.'തന്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യൻ ഈ സന്തോഷ വാർത്ത പങ്ക് വച്ചിരിക്കുന്നത്

സിനിമ-സീരിയൽ താരങ്ങളായ അമ്പിളിദേവിക്കും ആദിത്യനും ആൺകുഞ്ഞ് പിറന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യൻ ഈ സന്തോഷ വാർത്ത പങ്ക് വച്ചിരിക്കുന്നത്. ''ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ത്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി.'' ആദിത്യൻ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസ നേർന്നിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred