വിവേക് ഒബ്‌റോയ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുക ബിജെപി പ്രസിഡന്റ് അമിത് ഷാ. 'പിഎം നരേന്ദ്ര മോദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ തിങ്കളാഴ്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആയിരുന്നു.
ഈ ചിത്രം തന്റെ ഹൃദയത്തോട് അടുത്ത ഒന്നാണ്.പ്രേക്ഷകരില്‍ നിന്ന് വലിയ പിന്തുണയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്. അടുത്ത പോസ്റ്ററില്‍ ആ ആവേശം ഇരട്ടിപ്പിക്കണമെങ്കില്‍ അത് ഒരാളെക്കൊണ്ട് പുറത്തിറക്കണമെന്ന് തോന്നി.' ബിജെപി പ്രസിഡന്റിനെക്കൊണ്ട് സെക്കന്റ് ലുക്ക് പുറത്തിറക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്ദീപ് സിംഗ് പറഞ്ഞത് ഇങ്ങനെ.
വിവേക് ഒബ്‌റോയ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തും.
