കൊല്‍ക്കത്ത അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാൻ കഴിയാത്തതിനാല്‍ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ.

കൊല്‍ക്കത്ത അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ അമിതാഭ് ബച്ചന് ആയിരുന്നു മുഖ്യാതിഥി. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അമിതാഭ് ബച്ചന് ചടങ്ങിനെത്താനായിരുന്നില്ല. ഡോക്ടര്‍മാര്‍ അമിതാഭ് ബച്ചന് വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വീഡിയോ കോണ്‍ഫറൻസ് വഴി അമിതാഭ് ബച്ചൻ കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുമായി സംവദിച്ചു. സമാപന ചടങ്ങില്‍ റിലീസ് ചെയ്‍ത വീഡിയോയ്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്റെ ഇഷ്‍ടപ്പെട്ട നഗരങ്ങളില്‍ ഒന്നായ കൊല്‍ക്കത്തയിലായിരുന്നു എട്ടിന് കൊല്‍ക്കത്ത അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മമത ബാനര്‍ജി എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ചില പ്രത്യേക കാരണങ്ങളാല്‍ എനിക്ക് അവിടെ വരാൻ കഴിഞ്ഞില്ല. എന്നാല്‍ ഞാൻ ഒരു പ്രസംഗം തയ്യാറാക്കിയിരുന്നു. അത് അവിടെ പ്രസംഗം വായിക്കാൻ നല്ലതാണെന്ന് കരുതി. എന്റെ അസാന്നിദ്ധ്യത്തിന് നിങ്ങള്‍ ക്ഷമിക്കുന്നുമെന്ന് ഞാൻ കരുതുന്നു- പ്രസംഗത്തിന് മുന്നോടിയായി അമിതാഭ് ബച്ചൻ പറയുന്നു.