അമിതാഭ് ബച്ചനെ ഉടൻ ഡിസ്‍ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍. 

ഹിന്ദി സിനിമാ ലോകത്തെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചനെ പതിവ് പരിശോധനയ്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സബര്‍ബൻ മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചൻ ഉള്ളത്. സാധാരണ വൈദ്യ പരിശോധനയ്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചനെ ഉടൻ ഡിസ്‍ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഇന്ത്യൻ എക്സ്രപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.