കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്‍ദാനം നിറവേറ്റി അമിതാഭ് ബച്ചൻ. ബിഹാറിലെ 2100 കര്‍ഷകര്‍ക്കാണ് അമിതാഭ് ബച്ചന്റെ സഹായം ലഭിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് കര്‍ഷകരുടെ ലോണ്‍  അടച്ച കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.  

ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് അമിതാഭ് ബച്ചൻ 2100 കര്‍ഷകരുടെ വായ്‍പ ബാധ്യത ഏറ്റെടുത്ത് വീട്ടിയത്. നേരത്തെ ഉത്തര്‍പ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ ലോണ്‍ വീട്ടാനും അമിതാഭ് ബച്ചൻ സഹായം നല്‍കിയിരുന്നു. അതേസമയം അമിതാഭ് ബച്ചൻ ആദ്യമായി ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ഉയരന്ധ മനിതൻ എന്ന ചിത്രത്തില്‍ തനി ഗ്രാമീണ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.