രാജേഷ് ഖന്നയ്‍ക്കും ശശി കപൂറിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അമിതാഭ് ബച്ചൻ. അപൂര്‍വ ഫോട്ടോകളുമായും ചെറു കുറിപ്പുകള്‍ എഴുതിയും അമിതാഭ് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ സജീവമാണ്. ഏറ്റവും ഒടുവില്‍ പഴയകാലത്തെ ചില ഫോട്ടോകളാണ് അമിതാഭ് ബച്ചൻ പങ്കുവച്ചിരിക്കുന്നത്. രാജേഷ് ഖന്നയ്‍ക്കും ശശി കപൂറിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോകള്‍.

Scroll to load tweet…

തിരക്കുപിടിച്ച ഷെഡ്യൂളിന് ഇടയ്‍ക്ക് അവിചാരിതമായി അവധി കിട്ടിയാല്‍ എന്താണ് ചെയ്യുക. എന്തു ചെയ്യുമെന്ന് നമുക്ക് ധാരണയുണ്ടാകില്ല. പഴയകാല ഓര്‍മ്മകള്‍ അനുസ്‍മരിക്കുകയാണ് ഞാൻ എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. അതേസമയം അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായി ചിത്രീകരണം പൂര്‍ത്തീകരിച്ച പുതിയ ചിത്രം ചെഹ്‍രെയാണ്. ചിത്രം ഒരു മിസ്റ്ററി ത്രില്ലറായിരിക്കും. ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിടിലൻ ലുക്കിലുള്ള അമിതാഭ് ബച്ചന്റെ, ചിത്രത്തിലെ ഫോട്ടോകള്‍ വൈറലായിരുന്നു.