Asianet News MalayalamAsianet News Malayalam

ആരാണെന്ന് പറയാമോ? താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോയുമായി അമിതാഭ് ബച്ചൻ!

സാമൂഹ്യമാധ്യമങ്ങളില്‍ അമിതാഭ് ബച്ചൻ തന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. അതിനൊക്കെ കൌതുകകരമായ അടിക്കുറിപ്പുകള്‍  എഴുതാനും അമിതാഭ് ബച്ചൻ മറക്കാറില്ല. അത്തരം ഫോട്ടോകളൊക്കെ വൈറലാകാറുമുണ്ട്. ചേഹ്‍റെ എന്ന സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍ത കുറിപ്പും രസകരമായിരുന്നു. വേദനയോട് മാറിപ്പോ എന്ന് പറഞ്ഞായിരുന്നു ഫോട്ടോ ഇട്ടത്. ഇപ്പോഴിതാ ഒരു കുഞ്ഞുകുട്ടിക്കൊപ്പമുള്ള ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Amitabh Bachan shares throwback photo with baby Kareena
Author
Mumbai, First Published May 17, 2019, 12:03 PM IST

സാമൂഹ്യമാധ്യമങ്ങളില്‍ അമിതാഭ് ബച്ചൻ തന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. അതിനൊക്കെ കൌതുകകരമായ അടിക്കുറിപ്പുകള്‍  എഴുതാനും അമിതാഭ് ബച്ചൻ മറക്കാറില്ല. അത്തരം ഫോട്ടോകളൊക്കെ വൈറലാകാറുമുണ്ട്. ചേഹ്‍റെ എന്ന സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍ത കുറിപ്പും രസകരമായിരുന്നു. വേദനയോട് മാറിപ്പോ എന്ന് പറഞ്ഞായിരുന്നു ഫോട്ടോ ഇട്ടത്. ഇപ്പോഴിതാ ഒരു കുഞ്ഞുകുട്ടിക്കൊപ്പമുള്ള ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ആരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചാണ് അമിതാഭ് ബച്ചൻ ഫോട്ടോ പോസ്റ്റഅ ചെയ്‍തിരിക്കുന്നത്. ആരാണെന്ന് അമിതാഭ് ബച്ചൻ തന്നെ പറയുകയും ചെയ്യുന്നു. പുകാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വന്ന കരീന കപൂര്‍ ആണ് അതെന്ന് അമിതാഭ് ബച്ചൻ പറയുന്നു. അച്ഛൻ രണ്‍ധിറിന്റെ ഒപ്പം വന്നതാണ്. കാലിന് പരുക്കേറ്റു. അതിനു മരുന്ന് വയ്‍ക്കുകയാണ് എന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. അതേസമയം ചേഹ്‍റെ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അമിതാഭ് ബച്ചൻ. ഒരു വക്കീലിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios