അഗ്നി സുരക്ഷാ ക്യാമ്പയിനായ ചലോ ഇന്ത്യക്ക് പിന്തുണയുമായി അമിതാഭ് ബച്ചൻ. മഹാരാഷ്‍ട്ര ഫയര്‍ സര്‍വീസസ് പേഴ്‍സണല്‍ വെല്‍ഫെയര്‍ അസോസിയേഷനാണ് ക്യാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അഗ്നി സുരക്ഷാ ക്യാമ്പയിനായ ചലോ ഇന്ത്യക്ക് പിന്തുണയുമായി അമിതാഭ് ബച്ചൻ. മഹാരാഷ്‍ട്ര ഫയര്‍ സര്‍വീസസ് പേഴ്‍സണല്‍ വെല്‍ഫെയര്‍ അസോസിയേഷനാണ് ക്യാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തീയുമായി ഇടപെടുമ്പോള്‍ സൂക്ഷിക്കണമെന്നും അപകടകരമായ അവസ്ഥകളെ കുറിച്ച് ധാരണയുണ്ടായിരിക്കണമെന്നുമാണ് അമിതാഭ് ബച്ചൻ പറയുന്നത്. വേണ്ട മുൻകരുതല്‍ എടുക്കണമെന്നും അമിതാഭ് ബച്ചൻ പറയുന്നു. അശ്രദ്ധരാകരുതെന്നും അശ്രദ്ധ വലിയ അപകടത്തിന് കാരണമാകുമെന്നും അമിതാഭ് ബച്ചൻ പറയുന്നു. ക്യാംപയിന്റെ ഭാഗമായി ഒരു ഗാനവും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ഉയര്‍ന്ധ മനിതൻ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും ഒരുക്കുന്ന ചിത്രത്തിന് തേരെ യാര്‍ ഹൂൻ മെയിൻ എന്നാണ് പേരിട്ടിരിക്കുന്നത്.
അമിതാഭ് ബച്ചനു പുറമെ എസ് ജെ സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. . ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തത് നേരത്തെ വൈറലായിരുന്നു. ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചനും എസ് ജെ സൂര്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.. മാസ്റ്റര്‍ ശിവാജി ഗണേശന്റെ നിഴലില്‍ രണ്ട് വിദ്യാര്‍ഥികള്‍. സൂര്യയും ഞാനും. ശിവാജി, തമിഴ് സിനിമയുടെ ഏറ്റവും വലിയ ഇതിഹാസം. അദ്ദേഹത്തിന്റെ ഫോട്ടോയാണ് ചുമരില്‍. വിശാലവും അവിശ്വസനീയമായ പ്രതിഭയുള്ള കലാകാരൻ. എന്റെ ആദരവും അഭിനന്ദനങ്ങളും, അദ്ദേഹത്തില്‍ കാലില്‍ ഞാൻ സ്‍പര്‍ശിക്കുന്നു- ഫോട്ടോ ഷെയര്‍ ചെയ്‍ത് അമിതാഭ് ബച്ചൻ എഴുതിയിരുന്നു.
