കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബച്ചൻ കുടുംബത്തിന്റെ ആരോഗ്യവിവരങ്ങളെ കുറിച്ച് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്‍ക്കും പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്‍ഥിരീകരിച്ചിരുന്നു. ബച്ചൻ കുടുംബത്തിന് ഇപ്പോള്‍ ഗുരുതരമായ പ്രശ്‍നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അവര്‍ സുരക്ഷിതരാണ്. അവര്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അവര്‍ ഐസലോഷൻ വാര്‍ഡിലാണ്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. ഐശ്വര്യ റായ്‍യുടെയും ആരോഗ്യനില മോശമല്ലെന്നും മുംബൈ നാനാവതി ആശുപത്രിയില്‍ നിന്നുള്ളവര്‍ സൂചിപ്പിച്ചതായി പിടിഐ വാര്‍ത്ത ചെയ്‍തിട്ടുണ്ട്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.