എഴുപത്തിയാറുകാരനായ അമിതാഭ് ബച്ചന്‍ കഴിഞ്ഞ 36 വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചകളിലും ആരാധകരെ സന്ദര്‍ശിക്കാറുണ്ട്.
മുംബൈ: ആരാധകരുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് അമിതാഭ് ബച്ചന്‍. പതിവായി എല്ലാ ഞായറാഴ്ചകളിലും അദ്ദേഹം ആരാധകരെ സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ഈ സന്ദര്‍ശനം ഞായറാഴ്ച ഉണ്ടാകില്ലെന്ന് ബച്ചന്‍ ആരാധകരെ അറിയിച്ചു. താന്‍ അസുഖ ബാധിതനായി കിടപ്പിലായതിനാല്‍ ആരാധകരെ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് ബിഗ് ബി തന്നെയാണ് ബ്ലോഗിലൂടെ പങ്കുവെച്ചത്.
എഴുപത്തിയാറുകാരനായ അമിതാഭ് ബച്ചന്‍ കഴിഞ്ഞ 36 വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചകളിലും ആരാധകരെ സന്ദര്‍ശിക്കാറുണ്ട്. ജുഹുവിലെ ജല്‍സ എന്ന് പേരിട്ട വീടിന് പുറത്തെത്തുന്ന ബച്ചന്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നത് പതിവാണ്. അനാരോഗ്യം മൂലം ഇത്തവണത്തെ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും താരം അറിയിച്ചു.
ഞായറാഴ്ച ആരാധകരെ സന്ദര്‍ശിക്കില്ല. അസുഖം മൂലം കിടപ്പിലാണ്. വേദനയുണ്ട്, പുറത്തേക്ക് വരാന്‍ സാധിക്കില്ല. എന്നാല്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ല- ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.
