അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്' കണ്ടവരുടെ പ്രതികരണങ്ങള്‍ (Jhund audience response).
അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്' തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. നാഗ്‍രാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്‍തത്. നാഗ്‍രാജ് മഞ്‍ജുളയുടേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ' ജുണ്ഡ്' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ മികച്ച പ്രകടനമാണ് കാഴ്‍ച വെച്ചിരിക്കുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് (Jhund audience response).
'ജുണ്ഡ്' കേവലം ഒരു സ്‍പോര്‍ട്‍സ് ഡ്രാമ മാത്രമല്ല നമ്മളെ ബാധിക്കുന്ന ചില പ്രശ്‍നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കൂടിയാണെന്ന് സിനി ട്രെഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. അമിതാഭ് ബച്ചൻ ചിത്രത്തില്‍ അതിഗംഭീരമാണെന്നുമാണ് തരണിന്റെ അഭിപ്രായം. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം എന്നത് കല്ലുകടിയാകുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. നാഗ്‍രാജ് മഞ്‍ജുളെയുടെ സംവിധാനത്തെയും ചിലര്‍ പ്രശംസിക്കുന്നു.
കൃഷൻ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‍രാജ് മഞ്‍ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് 'ജുണ്ഡി'ന്റെ നിര്‍മാണം. താണ്ഡവ് സീരീസ്, ടി സീരീസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം കുതുബ് ഇനമ്‍ദര്‍, വൈഭവ് ദഭാദെ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്..
'ജുണ്ഡ്' എന്ന ചിത്രത്തില്‍ ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ.
ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ്‍രാജ് മഞ്‍ജുള ദേശീയ അവാര്‍ഡ് ജേതാവാണ്. അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.
അമിതാഭ് ബച്ചന്റേതായി റിലീസ് ചെയ്യാനുള്ള മറ്റൊരു ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ്. രണ്‍ബിര്‍ കപൂറാണ് ചിത്രത്തില്‍ നായകൻ. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. അമിതാഭ് ബച്ചന് പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായിആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസ് ചെയ്യുക.
