അമിതാഭ്  ബച്ചന്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജുണ്ഡ് എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്.

ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരശീലകന്റെ വേഷത്തില്‍. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഇഷ്‍ടപ്പെടുന്ന ചിത്രം തന്നെയായിരിക്കും ജുണ്ഡ്. സിനിമ ഒടിടി റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപോള്‍ എന്തായാലും അതെല്ലാം നിഷേധിച്ച് ജൂണ്‍ 18ന് ചിത്രം തിയറ്ററ്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തിയറ്ററുകളില്‍ തിരിച്ചെത്തുന്നുവെന്നാണ് അമിതാഭ് ബച്ചൻ തന്നെ അറിയിച്ചത്.

കൊവിഡ് ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.