അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‍യും മകള്‍ ആരാധ്യയും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

സന്തോഷകരമായ സമയങ്ങളില്‍, അസുഖകരമായ സമയങ്ങളില്‍ നിങ്ങള്‍ അടുത്തുണ്ടാകാറുണ്ട്.  അഭ്യുദയകാംക്ഷികളും ആരാധകരും സ്‍നേഹവും കരുതലും നല്‍കാറുണ്ട്, പ്രാര്‍ഥനയുണ്ടാകാറുണ്ട്. എല്ലാവര്‍ക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശുപത്രിയിലെ പ്രൊട്ടോകോളിന്റെ നിബന്ധനകളുണ്ട്. വ്യക്തിഗത പ്രതികരണങ്ങള്‍ സാധ്യമല്ല. ഞങ്ങള്‍ എല്ലാം കാണുന്നുണ്ട്. വായിക്കുന്നുണ്ട്. കേള്‍ക്കുന്നു. എപ്പോഴും നന്ദിയുണ്ട് എന്നുമാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്.