ഇന്ത്യയുടെ ക്ഷുഭിത യൗവനമാണ് അമിതാഭ് ബച്ചൻ. പ്രണയതരളിതമായും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും അമിതാഭ് ബച്ചൻ ചെയ്‍തിട്ടുണ്ട്. ഇന്നും അമിതാഭ് ബച്ചന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. രണ്ട് ഭാവങ്ങളിലുള്ള രണ്ട് ഫോട്ടോകളാണ് അമിതാഭ് ബച്ചൻ  ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നിഷ്‍കളങ്കത തോന്നിപ്പിക്കുന്നതാണ് ഒരു ഫോട്ടോ. മറ്റൊന്ന് ക്ഷുഭിതമായ യൗവനത്തെ കാട്ടുന്നതും. എന്തായാലും നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് എത്തുന്നത്. നിഷ്‍കളങ്കതയുടെ പ്രായം കഴിഞ്ഞുവെന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. എന്നാല്‍  ഇപ്പോള്‍ 29കാരനായ അനുഭവപരിചയത്തിന്റെ അമ്പത് വര്‍ഷങ്ങളുള്ള ആള്‍ എന്നാണ് ഒരു ആരാധകൻ എഴുതിയിരിക്കുന്നത്. മിക്ക ആരാധകര്‍ക്കും അമിതാഭ് ബച്ചൻ മറുപടി നല്‍കിയിട്ടുമുണ്ട്.