സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് അമിതാഭ് ബച്ചൻ. തന്റെ വിശേഷങ്ങള്‍ അമിതാഭ് ബച്ചൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമകാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മ തേജി ബച്ചനുമൊത്തുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഇത്.

തേജി ബച്ചന്റെ ഓര്‍മദിനത്തിലാണ് അമിതാഭ് ബച്ചൻ ഫോട്ടോ പങ്കുവെച്ചത്. ഇളയ സഹോദരനാണ് അമ്മയ്‍ക്കും അമിതാഭ് ബച്ചനുമൊപ്പമുള്ളത്.  സാമൂഹ്യപ്രവര്‍ത്തകയായി ശ്രദ്ധേയയായ ആളാണ് തേജി ബച്ചൻ. ഇതിഹാസ കവി ഹരിവൻശ് റായ് ബച്ചനെയാണ് വിവാഹം ചെയ്‍തത്. അമിതാഭ് ബച്ചൻ മുമ്പും തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അജിതാഭ് ആണ് അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ.

അമിതാഭ് ബച്ചൻ നായകനായ കഭി കഭി എന്ന സിനിമയില്‍ തേജി ബച്ചൻ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്.

വില്യം ഷേക്സ്‍പിയറിന്റെ മാക്ബത്തിന്റെ ഹിന്ദി അഡാപ്ഷൻ ആയി ഹരിവൻശ് റായ് ബച്ചൻ എഴുതിയ ലേഡി മാക്ബത്തിലും തേജി ബച്ചൻ അഭിനയിച്ചിട്ടുണ്ട്.