കാല പത്തറിന്റെ 42 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുകയാണ് ബിഗ് ബി.
അമിതാഭ് ബച്ചൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കാല പത്തർ. 1979ലാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. അക്കാലത്ത് സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു. സിനിമയുടെ റിലീസിന്റെ 42 വര്‍ഷങ്ങളില്‍ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് അമിതാഭ് ബച്ചൻ.
കാല പത്തറിന്റെ 42 വര്‍ഷങ്ങള്‍ തികയുന്നു. എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുള്ള നിരവധി സംഭവങ്ങള്‍ സിനിമയിലുണ്ട്. ഞാൻ കല്‍ക്കത്ത കമ്പനിയുടെ കല്‍ക്കരി വകുപ്പില്‍ ജോലി ചെയ്‍ത കാലത്തെ അനുഭവങ്ങള്‍. സിനിമയിലെത്തും മുന്നേ കല്‍ക്കരി ഖനിയില്‍ താൻ ജോലി ചെയ്‍തിട്ടുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.
യാഷ് ചോപ്രയാണ് കാല പത്തർ ചിത്രം സംവിധാനം ചെയ്‍തത്.
സലിം- ജാവേദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
