കൊച്ചി: താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനായുള്ള തുടർ നടപടികൾ ചർച്ചയാകും. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വെയിൽ, ഖുർബാനി എന്നീ സിനിമകൾ മുടങ്ങിയതുമൂലമുണ്ടായ 1 കോടി രൂപ നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നിർമ്മാതാക്കൾ. ഇതോടെ അമ്മ സംഘടന നടത്തിയ ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്നത്തെ നിർവ്വാഹക സമിതി യോഗത്തിന് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ വീണ്ടും ചർച്ച നടത്തും.