ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.  അംഗ്രേസി മീഡിയം എന്ന സിനിമ വരെ എത്തിനില്‍ക്കുന്ന അഭിനയ ജീവിതം. കരീന കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ 20 വര്‍ഷം മുമ്പുള്ള കരീന കപൂറിന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കരീന കപൂറിന്റെ അടുത്ത സുഹൃത്തായ അമൃത അറോറയാണ് ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഏറ്റവും മനോഹരമായ ഓര്‍മ്മ എന്നാണ് അമൃത അറോറ പറയുന്നത്. വളരെ സുന്ദരിയായിട്ടുള്ള കരീന കപൂറിന്റെ ഫോട്ടോ കാണുമ്പോള്‍ ആരാധകര്‍ക്കും ആകാംക്ഷ. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്. അന്നത്തെ പോലെ തന്നെ ഇന്നും കരീന സുന്ദരിയാണ് എന്ന് ആരാധകര്‍ പറയുന്നു. അമൃത അറോറയുടെ ഫോട്ടോകള്‍ കരീന കപൂറും മുമ്പ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.