നടൻ റാണാ ദഗുബാട്ടിയുടെയും മിഹീക ബജാജിന്റെയും വിവാഹം രണ്ടു ദിവസം മുമ്പാണ് കഴിഞ്ഞത്. ഇപ്പോഴിതാ റാണയ്‍ക്കും ഭാര്യക്കും ആശംസകളുമായി കാര്‍ട്ടൂണുമായി 'അമൂല്‍' രംഗത്ത് എത്തിയിരിക്കുന്നു.

'അമൂല്‍ പെണ്‍കുട്ടി' റാണയ്‍ക്കും ഭാര്യക്കും അരികിലായി ബ്രെഡും വെണ്ണയുമായി നില്‍ക്കുന്നു. റാണയും ഭാര്യയും പരസ്‍പരം ബ്രഡ് കൈമാറുന്നതുമാണ് ഫോട്ടോയിലുള്ളത്. അമൂലിന് നന്ദിയുമായി റാണയും രംഗത്ത് എത്തി. കൊവിഡ് പ്രൊട്ടോകോള്‍ അനുസരിച്ചായിരുന്നു റാണയുടെയും മിഹീകയുടെയും വിവാഹം നടന്നത്. വളരെ കുറച്ച് പേര്‍ മാത്രമേ വിവാഹ ചടങ്ങിന് എത്തിയിരുന്നുള്ളൂ. ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റാണ.