ലണ്ടന്‍: പങ്കാളി ജോര്‍ജ്ജ് പനയോറ്റുവുമായുള്ള എമി ജാക്സണ്‍ന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. തിങ്കളാഴ്ച ലണ്ടനില്‍ വച്ച് നടന്ന വിവാഹ നിശ്ചയത്തിന്‍റെ മനോഹര ദൃശ്യങ്ങളും വീഡിയോകളും എമി ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 

ഏറ്റവും അവിശ്വസനീയമായ ദിവസമാണിന്ന്. വിവാഹ നിശ്ചയം ഞങ്ങള്‍ ആഘോഷിക്കുകയാണ്. ഈ ദിവസം ഇത്രയും മനോഹരമാക്കിയതിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നന്ദിപറഞ്ഞായിരുന്നു എമി ചിത്രം പങ്കുവെച്ചത്. 

എമിയും ജോര്‍ജും തങ്ങളുടെ ആദ്യത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരുമായി പങ്കുവെച്ചത്.