ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയാണ് അനക്കോണ്ട. 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ വലിയ ഹിറ്റായിരുന്നു. പിന്നീട് തുടര്‍ച്ചകളുണ്ടായെങ്കിലും ആദ്യ സിനിമയുടെ വിജയം അത്ര മറ്റുള്ളവയ്‍ക്ക് കൈവരിക്കാൻ ആയിരുന്നില്ല. എന്തായാലും 1997ലെ അനാക്കോണ്ടയുടെ തന്നെ പുനരാവിഷ്‍കാരം ഒരുങ്ങിയേക്കും എന്നാണ് പുതിയ വാര്‍ത്ത. അതിനുള്ള ഒരുക്കങ്ങള്‍ സോണി സ്റ്റുഡിയോ തുടങ്ങിയിട്ടുണ്ട്.

അനക്കോണ്ടയുടെ പുനരാവിഷ്‍കാരത്തിന് സോണി സ്റ്റുഡിയോ തിരക്കഥാകൃത്തിന് കണ്ടെത്തിയിട്ടുണ്ട്. സ്‍നൊ വൈറ്റ് ആൻഡ് ഹണ്ട്‍സ്‍മാന്റെ എഴുത്തുകാരൻ ഇവാൻ ഡൊഗര്‍ട്ടിയാണ് അനക്കോണ്ടയുടെ പുനരാവിഷ്‍കാരത്തിന് തിരക്കഥ എഴുതുക. ആരായിരിക്കും സിനിമ സംവിധാനം ചെയ്യുകയെന്നോ ആരൊക്കെയായിരിക്കും അഭിനയിക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല. ആദ്യ സിനിമയില്‍ ജെന്നിഫെര്‍ ലോപെസ് അടക്കമുള്ളവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.