എല്ലാവരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു അനന്യയുടെ പോസ്റ്റ്. 

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ അകാലവിയോഗം. ചീരു എന്ന് ചെല്ലപ്പേരുള്ള ചിരഞ്‍ജീവി സര്‍ജ മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‍ന. അടുത്തിടെയായിരുന്നു മേഘ്‌ന സര്‍ജയുടെ ബേബി ഷവര്‍ ചടങ്ങ് നടത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിരു ആഗ്രഹിച്ച തരത്തിലായിരുന്നു ബേബി ഷവര്‍ നടത്തിയത്. ചിരുവിന്റെ കട്ടൗട്ട് വേദിയില്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. 


ചിരഞ്‍ജീവിയുടെ ജന്മദിനമായിരുന്നു ഇന്ന്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിനെക്കുറിച്ച് വാചാലരായത്. ചിരുവിനെ മിസ്സ് ചെയ്യുന്നു എന്നായിരുന്നു നടി അനന്യ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. എല്ലാവരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു അനന്യയുടെ പോസ്റ്റ്. 

View post on Instagram