തന്റെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് അനാർക്കലി പങ്കുവച്ചത്.  

ളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. 'ആനന്ദ'ത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി 'ഉയരെ'യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ പുതിയ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്. 

തന്റെ വാപ്പയുടെ വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളുമാണ് അനാർക്കലി പങ്കുവച്ചത്. തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്. അച്ഛൻ നിയാസ് മരിക്കാറിന്റെ വിവാഹ ഒരുക്കളും ചടങ്ങിന്റെ ദൃശ്യങ്ങളും അനാർക്കലി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായാണ് പങ്കുവച്ചിരിക്കുന്നത്. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹത്തിനെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona