സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും അനാര്‍ക്കലി മരിക്കാര്‍ ഷെയര്‍ ചെയ്യാറുണ്ട്. അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കുറച്ചുപഴയതെങ്കിലും അനാര്‍ക്കലി മരിക്കാര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും അതിന്റെ അടിക്കുറിപ്പുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.  മനോഹരമായ ഒരു ട്രോളോട് കൂടിയായിരുന്നു അനാര്‍ക്കലി മരിക്കാര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തത്.

സമൂഹത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ ക്രോപ് ചെയ്‍ത് എഡിറ്റ് ചെയ്‍ത ചിത്രം  എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്.  നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പുണ്ടായ വിവാദങ്ങളെ ഓര്‍ത്താണ് ഫോട്ടോ ക്രോപ് ചെയ്‍ത് അനാര്‍ക്കലി മരിക്കാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  അഭിനന്ദിച്ചും വിമര്‍ശിച്ചുമാണ് ആരാധകര്‍ കമന്റ് ഇട്ടിരിക്കുന്നത്.