Asianet News MalayalamAsianet News Malayalam

'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുനും അനശ്വരയും വീണ്ടും; 'പ്രണയ വിലാസം' റിലീസിന്

നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം.

anaswara rajan and arjun ashokan movie pranaya vilasam release date
Author
First Published Jan 29, 2023, 8:37 PM IST

'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുൻ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന 'പ്രണയ വിലാസ'ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 17 മുതൽ ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

'സൂപ്പര്‍ ശരണ്യ'യിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷാൻ റഹ്‍മാൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 

സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയൻ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒഎ എസ് ദിനേശ്.

പിന്നണിഗായകനായും ഭീമന്‍ രഘു; 'ചാണ' ഫെബ്രുവരിയില്‍ തിയറ്ററിലെത്തും

കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. 

Follow Us:
Download App:
  • android
  • ios