ണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക. 

ചിത്രം 29ന് തിയേറ്ററിലാകും റിലീസ് ചെയ്യുക. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച യുവതാരമാണ് അനശ്വര രാജന്‍. പിന്നാലെ ജിബു ജേക്കബിന്റെ 'ആദ്യരാത്രി'യിലും അനശ്വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni R (@unniwriter)